പിണറായിയിൽ ആനുകുല്യങ്ങൾക്കായി വിരമിച്ച ദിനേശ് ബീഡി വനിതാ തൊഴിലാളികളുടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു: 31നകംആനുകൂല്യങ്ങൾ നൽകാൻ ധാരണയായി

'

'


പിണറായി: പിണറായിയിൽ ആനുകൂല്യങ്ങൾക്കായുള്ള സമരം കടുപ്പിച്ച് വിരമിച്ചവനിതാ ബീഡിത്തൊഴിലാളികൾ. ദിനേശ് ബീഡിയിൽ നിന്ന് വിരമി ച്ച തൊഴിലാളികൾ ഇന്നലെയും പിണറായി ദിനേശ് ബീഡി സഹ കരണ സംഘം ഓഫിസ് ഉപരോ ധിച്ചു. ഇതേത്തുടർന്ന് ജീവന ക്കാർക്ക് അകത്തുകടക്കാനായി ല്ല. സിഐടിയുവിൽപ്പെട്ട 50 വനി താ തൊഴിലാളികളാണ് ഓഫിസ് ഉപരോധിച്ചത്. വിരമിച്ച തൊഴി ലാളികളുടെ ഗ്രാറ്റുവിറ്റി, ത്രിഫ്റ്റ് ആനുകൂല്യങ്ങൾ നൽകാത്ത ബീ ഡി വ്യവസായ മാനേജ്മെന്റിനെ തിരായുള്ള സമരത്തിന്റെ തുടർ ച്ചയായിട്ടാണ് ഉപ തേ കഴിഞ്ഞദിവസം ഇവർ ഓഫിസിലേക്ക് മാർച്ച് നട ത്തിയിരുന്നു. 2023 മുതൽ വിരമി ച്ച തൊഴിലാളികൾക്ക് മൂന്ന് വർഷം കഴിഞ്ഞിട്ടും ആനുകൂല്യം കിട്ടാ ത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധ സമരം ഓഫിസിനകത്ത് കയറ നാവാത്തതിനെത്തുടർന്ന് കേന്ദ്രസംഘം ഡയറക്‌ടർ രജനി എത്തി സ്ത്രീ തൊ ഴിലാളികളുമായി സംസാരിച്ചെങ്കി ലും സമരക്കാർ വഴങ്ങിയില്ല. തുടർന്ന് സി ഐടിയു ജില്ലാ സെക്രട്ടറി ടി.പി. ശ്രീധരൻ എത്തി ഈ മാസം തന്നെ ആനുകൂല്യം ലഭ്യമാക്കാ മെന്ന് പറഞ്ഞെങ്കിലും ആദ്യഘട്ട ത്തിൽ സമരക്കാർ വഴങ്ങിയില്ല. വീണ്ടും സംഘം പ്രസിഡന്റും സി ഐടിയു നേതാക്കളും കൂടിയാ ലോചിച്ചു കേന്ദ്ര സംഘം ചെയർ മാനുമായി ബന്ധപ്പെട്ടു. 31നകം ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുമെന്നുള്ള രേഖാമൂലമുള്ളഉറപ്പു ലഭിച്ചതോടെ

തൊഴിലാളികൾ പിരിഞ്ഞുപോവുകയായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം