ആലക്കോട് വാറ്റു കേന്ദ്രത്തിൽ റെയ്ഡ്:450ലിറ്റർ വാഷ് പിടികൂടി
കണ്ണൂർ : ആലക്കോട്ടെ വനമേഖലയിൽവാറ്റുചാരായ നിർമ്മാണവും വിതരണവും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 450ലിറ്റർ വാഷ് പിടികൂടി.നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൻ്റെഭാഗമായി ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ ഒറ്റത്തൈ, മോറാനി , ഫർലോംഗര ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഫർലോംഗര തോട്ടു ചാലിന് സമീപം പുറമ്പോക്ക്സ്ഥലത്ത് വെച്ചാണ് 450 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചത്. തുടർന്ന്അബ്കാരി കേസെടുത്ത് പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. റെയ്ഡിൽ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ വി.വി. ബിജു,പ്രിവൻ്റീവ് ഓഫീസർ പി.കെ. രാജീവ്, സിവിൽ എക്സൈസ് ഓഫീസർ മാരായ വി.ശ്രീജിത്ത്,പ്രിജിൽകുമാർ, പി.ജി. വിഷ്ണു.എന്നിവരും പങ്കെടുത്തു.

Comments
Post a Comment