കമ്മ്യൂണിറ്റി ഫോർ ഹ്യൂമൻ ഡവലപ്മെൻ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

 

കണ്ണൂർ :കമ്മ്യൂണിറ്റി ഫോർ ഹ്യുമൻ ഡവലപ്മെൻ്റിൻ്റെ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന അംഗത്വ വിതരണം സ്റ്റേറ്റ് കോ-ഓർഡിനേറ്റർ കെ.ചന്ദ്രബാബു പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകൻ ആർട്ടിസ്റ്റ് ശശികലക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സംഘർഷാവസ്ഥയിലും, പിഞ്ചുകുഞ്ഞുങ്ങളടക്കം നിരപരാധികളായ മനുഷ്യരുടെ ജീവഹാനിയിലും ഉൽക്കണ്ഠ രേഖപ്പെടുത്തുന്നതോടൊപ്പം ലോകരാഷ്ട്രങ്ങൾ എത്രയും പെട്ടെന്ന് പ്രശ്നത്തിൽ ഇടപെട്ട് സംഘർഷത്തിന് അയവ് വരുത്താൻ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന യോഗത്തിൽ ടി.വിനോദിനി, കെ. വിനോദ് മാസ്റ്റർ, സതീശൻ മിന്നാടൻ, ഋഷികേശ്. കെ,  റോജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം