കേരള മദ്യനിരോധന സമിതി സംസ്ഥാന വാഹന ജാഥക്ക് കണ്ണൂരിൽ സ്വീകണം നൽകി



കണ്ണൂർ : കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്‌ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രയാണമാരംഭിച്ച 'തെരഞ്ഞെടുപ്പ് ഇടപെടൽ വാഹന ജാഥക്ക് 'കണ്ണൂരിൽ ഊഷ്മളമായ സ്വീകരണം നൽകി.കണ്ണൂർ കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സ്വീകരണ യോഗം സംസ്ഥാന വനിതാ പ്രസിഡന്റ് പ്രൊഫ: ഒ.ജെ.ചിന്നമ്മ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ജാഥ അംഗവും കോ-ഓർഡിനേറ്ററുമാ യ പ്രൊഫസർ ടി.എം രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വനിതാ സെക്രട്ടറി  പദ്മിനി ടീച്ചർ, സംസ്ഥാന സെക്രട്ടറിമാരായ ഐ.സി. മേരി, ടി. ചന്ദ്രൻ, ജില്ലാ ജില്ലാ പ്രസിഡന്റ് എ. രഘുമാസ്റ്റർ, ജില്ലാ സെക്രട്ടറി വർഗീസ് പിലാത്തറ, നാണി ടീച്ചർ, വിനോദൻ തലശ്ശേരി, പദ്മജ, വസന്ത കുമാരി എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം