പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ; വിജിലൻസ് അന്വേഷണം വേണമെന്ന് യു.ഡി.എഫ് നേതാക്കൾ




നാറാത്ത് : 4.26 കോടി രൂപയുടെ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് യു.ഡി.എഫ് നേതാക്കൾരംഗത്ത്. യു. ഡി. എഫ് കണ്ണൂർ ജില്ലാ കൺവീനർ അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത്‌ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ സ്ഥലം സന്ദർശിച്ചു. 

രണ്ട് വർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ പദ്ധതിയുടെ മുഖ്യ ആകർഷണമായ ഫ്ലോട്ടിങ് റെസ്റ്റോറന്റ് ഇതുവരെയും നടപ്പിൽ വരാത്തത് ഭരണകർത്താക്കളുടെ വലിയ അനാസ്ഥയാണെന്ന് അബ്ദുൽ കരീം ചേലേരി ആരോപിച്ചു. ബെനിഫിറഷ്യറി വിഹിതത്തിൽ നിന്ന് 30 ശതമാനം പഞ്ചായത്തിലേക്ക് നൽകണമെന്നാണ് ധാരണ.  രണ്ട് വർഷത്തെ വരുമാനമായി വെറും മൂന്ന് ലക്ഷം രൂപയാണ് പഞ്ചായത്തിലേക്ക് കൈമാറിയത് എന്നത് പദ്ധതിയുടെ വരുമാനം എത്ര കുറവാണെന്നത് സൂചിപ്പിക്കുന്നു. 

പഞ്ചായത്തിനും ടൂറിസം ഡിപ്പാർട്മെന്റിനും ഉപകരിക്കുന്ന പദ്ധതിയെന്ന് പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങിയ 4.26 കോടി രൂപയുടെ പദ്ധതിയിൽ കേവലമായ സൗകര്യങ്ങൾ മാത്രം സജ്ജീകരിച്ചു കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന രീതി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. 


പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വലിയ സംശയങ്ങൾ നിലനിൽകുന്നതിനാൽ വിജിലൻസ്  അന്വേഷണം നടത്തണമെന്നും അതിൻ്റെ സുതാര്യത ഉത്തരവാദിത്തപ്പെട്ടവർ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കണമെന്നും ചേലേരി ആവശ്യപ്പെട്ടു.


ഡി സി സി സെക്രട്ടറി രജിത് നാറാത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം പി മോഹനാഗൻ, നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് കെ. വൈസ് പ്രസിഡന്റ് സുധീഷ് നാറാത്ത്, കെ കെ ഷിനാജ്, അഷ്‌കർ കണ്ണാടിപ്പറമ്പ്, നിയാസ് ചെരുപ്പേത്ത്, പഞ്ചായത്ത് അംഗങ്ങൾ നസ്രിയ, സാബിറ,ഹംസ ദാരിമി, സനീഷ്, സുഫൈദ്, ജുനൈദ്, ടി കെ നാരായണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം