പേരാവൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
ഇരിട്ടി :പേരാവൂർ നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചർ ശനിയാഴ്ച്ചപകൽ പതിനൊന്ന് മണിയോടെ ഇരിട്ടി താലൂക്ക് ഓഫിസിൽ ഉപവരണാധികാരി അനിഷ് ശങ്കർ മുമ്പാകെ നോമിനേഷൻ സമർപ്പിച്ചു.സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്,രാജ്യ സഭ എം.പി. ഡോ: വി.ശിവദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.വി.സക്കീർ ഹുസൈൻ, പ്രസിഡണ്ട് അജയൻ പായം എന്നിവർ സംബന്ധിച്ചു. പത്രിക സമർപ്പണത്തിന് മുമ്പായി ഇരിട്ടി പാലത്തിനു സമീപം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കെ.കെ.രാഗേഷ് ഉത്ഘാടനം ചെയ്തു. തുടർന്ന് എൽ.ഡി.എഫ് നേതാക്കളായ വത്സൻ പനോളി, കെ ശ്രീധരൻ, സി.എം.ജോർജ് ബാബുരാജ് പായം, അപ്പച്ചൻ മാലോത്ത് .സി വി എം വിജയൻ ,ബാബുരാജ് ഉളിക്കൽ, എസ്.എം.കെ. മുഹമ്മദലി, സി.ടി.അനിഷ്, എം.രാജൻ പി.പി.അശോകൻ, വി.ജി.പത്മനാഭൻ,മുനിർ.ഒ, ജിജി ജോയ്, എൻ.ടി.റോസമ്മ എന്നിവരുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനമായിട്ടാണ് പത്രിക സമർപ്പണത്തിന് എത്തിച്ചേർന്നത്

Comments
Post a Comment