പി.കെ. ശ്യാമള ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു




തളിപ്പറമ്പ്:തളിപ്പറമ്പ്മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി കെ ശ്യാമള ടീച്ചർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. ശനിയാഴ്ച്ച പകൽ പതിനൊന്നോടെയാണ്‌  അസിസ്‌റ്റന്റ്‌ റിട്ടേണിങ്‌  ഓഫീസർ തളിപ്പറമ്പ് തഹസിൽദാർ കെ സന്തോഷ്‌  മുൻപാകെ പത്രിക നൽകിയത്‌. രണ്ട്‌ സെറ്റ്‌ പത്രികകളാണ്‌ സമർപ്പിച്ചത്‌. 

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ, ഏരിയാ സെക്രട്ടറി കെ സന്തോഷ്‌, എൽഡിഎഫ്‌ നേതാക്കളായ സി എം കൃഷ്‌ണൻ, കെ വി ഗോപിനാഥൻ തുടങ്ങിയവർ സംബന്ധിച്ചു. 

രാവിലെ 10.30ന്‌ പൂക്കോത്ത്‌ നടയിൽനിന്ന്‌ പ്രകടനമായി എത്തിയാണ്‌ പത്രിക സമർപ്പിച്ചത്‌. നൂറുകണക്കിനുപേർ പ്രകടനത്തിൽ അണിനിരന്നു. 

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ, ഏരിയാ സെക്രട്ടറി കെ സന്തോഷ്‌, എൽഡിഎഫ്‌ നേതാക്കളായ സി എം കൃഷ്‌ണൻ, കെ വി ഗോപിനാഥൻ, കെ സി ഹരികൃഷ്ണൻ, ടി കെ സുലേഖ, ടി എം ജയിംസ്, കെ സി ചന്ദ്രൻ,  കെ സി സോമൻ നമ്പ്യാർ.  സമീറുല്ലാഖാൻ,  ഇ രവീന്ദ്രൻ,  അനിൽ പുതിയവീട്ടിൽ,  ഷാജി ജോസഫ്, പി വിനോദ് കുമാർ, ടി വി നാരായണൻ, കുഞ്ഞിരാമൻ, മീത്തൽ കരുണാകരൻ, തോമസ് ചൂരനോലിൽ,  വേലിക്കാത്ത് രാഘവൻ,  ടി ബാലകൃഷ്ണൻ,  പി മുകുന്ദൻ,  ഒ സുഭാഗ്യം

പുല്ലായ്ക്കൊടി ചന്ദ്രൻ,  കെ ചന്ദ്രൻ, വി സതീദേവി. ശ്രീജ

കെ കൃഷ്ണൻ ,  ടി ലത ,  ഓമന മുരളീധരൻ തുടങ്ങിയവർ  പ്രകടനത്തിന്‌ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം