സമ്മർ ബംപർ ഭാഗ്യവാനെ കണ്ടെത്തി
മലപ്പുറം: സമ്മര്‍ ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്. 10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് പരപ്പനങ്ങാടി നെടുവ സ്വദേശി എന്‍ വി പത്മനാഭനാണ്. പരപ്പനങ്ങാടി എസ്ബിഐയിലെത്തി പത്മനാഭന്‍ ടിക്കറ്റ് കൈമാറി. ജോലിക്ക് പോകുന്നതിനിടെ പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ടിക്കറ്റ് എടുത്തത്. എടുത്ത ടിക്കറ്റിന് സമ്മാനമുണ്ടെന്ന് അറിഞ്ഞത് കഴിഞ്ഞ ദിവസമാണന്നെന്നും പത്മനാഭന്‍ പറഞ്ഞു.

Comments
Post a Comment