നാടിന് നിസ്വാർത്ഥ സേവന പ്രകാശം പകർന്നകേളമ്പേത്ത് ഓർമയായി




മയ്യിൽ: പുറംലോകത്തെ വായനയിലൂടെ നാടുമായി ബന്ധിപ്പിച്ച വി.കെ. നാരാ യണന് അന്ത്യാഞ്ജലിയർ പ്പിക്കാൻ നൂറുകണക്കിനാ ളുകൾ പെരുമാച്ചേരിയിലെ ത്തി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കാർഷിക മേഖലയിലെ നിറസാന്നിധ്യ മാണ് വിടവാങ്ങിയത്.

കോൺഗ്രസിന്റെ മുതിർന്ന നേതാവായ നാരായണനെ ഉറ്റവരും മുതിർന്നവരും സ്നേഹത്തോടെ വിളിച്ചിരുന്നത് കേളമ്പേത്ത് എന്നു മാ ത്രമായിരുന്നു. ആറ് പതിറ്റാ ണ്ട് മുൻപ് പുലർച്ചെമുതൽ മാതൃഭൂമി പത്രവുമായി വിദൂരദേശങ്ങളിൽ വരെ നടന്നെത്തുക ഇദ്ദേഹത്തിൻ്റെ പതിവായിരുന്നു. പുലർകാലങ്ങളിൽ

കൊളച്ചേരി മുക്കിലെ ത്തുന്ന പത്രക്കെട്ടുകൾ ചു മന്ന് എട്ട് കിലോമീറ്റർ ദൂരം പിന്നിട്ട് ചെക്കിക്കുളം വരെ യെത്തിക്കുക കേളമ്പേത്തായിരുന്നു. മയ്യിൽ മണ്ഡ ലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, പഞ്ചായത്തംഗം, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി, കൊളച്ചേരി ബ്ലോ ക്ക് പ്രസിഡന്റ്, മന്ദമ്പേത്ത് മടപ്പുര മുത്തപ്പൻ ക്ഷേത്രംപ്രസിഡന്റ്, പെരുമാച്ചേരി ഇളനീർമഠം സെക്രട്ടറി, പെ രുമാച്ചേരി ഗാന്ധിസ്മാരക നാ യനശാലയുടെ സ്ഥാപകൻ, ഇരിക്കൂർ ബ്ലോക്ക് ബിൽഡി ങ് സൊസൈറ്റി പ്രസിഡന്റ് തുടങ്ങി പെരുമാച്ചേരിയിലെ യും പഞ്ചായത്തിലെയും നി രവധി സംഘടനകളുമായി പ്രവർത്തിച്ചിട്ടുണ്ട്. കൊട്ടിയൂർ ഇളനീർ സേവാസംഘം കാരണവരായിരുന്നു. പ്രദേശത്തെ വാർത്തകൾ പത്ര മോഫീസിലെത്തിക്കുന്നതും വി.കെ. നാരായണനെന്നും ജാഗ്രത കാട്ടിയിരുന്നു.

അനുശോചന യോ ഗത്തിൽ അഡ്വ. കെ.സി. ഗണേശൻ അധ്യക്ഷത വഹി ച്ചു. ഡി.സി.സി. പ്രസിഡൻ ര അഡ്വ. മാർട്ടിൻ ജോർജ്, തളിപ്പറമ്പ് മണ്ഡലം എൽ. ഡി.എഫ്. സ്ഥാനാർഥി പി.കെ. ശ്യാമള, ടി.കെ. ഗോവിന്ദൻ, രജിത്ത് നാറാത്ത്, കെ.പി. ശശിധരൻ, സി.എ ച്ച്. മൊയ്തീൻകുട്ടി, കെ.പി. ബാലകൃഷ്ണൻ, കെ.കെ. സോമൻ, പി. ശിവരാമൻ, ഒ.സി. പ്രദീപ്‌കുമാർ, കൃഷ്ണൻ പെരുമാച്ചേരി എന്നിവർ സം സാരിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം