മാസപ്പടിക്കേസ്: എസ്‌എഫ്‌ഐഒ രേഖകൾ ആവശ്യപ്പെട്ട ഷോൺ ജോർജിന്റെ ഹർജി അംഗീകരിച്ച് കോടതി

 





കൊച്ചി: മാസപ്പടിക്കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തോടൊപ്പമുളള അനുബന്ധരേഖകളുടെ പകർപ്പാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിൽ അനുകൂല ഉത്തരവ്. സിഎംആർഎൽ കമ്പനിയിൽ നിന്ന് കൈക്കൂലി വാങ്ങിയവരുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി എറണാകുളം അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു. 2019ൽ സിഎംആർഎൽ എംഡി ശശിധരൻ ക‍ർത്തയിൽ നിന്ന് പിടികൂടിയ മാസപ്പടി ഡയറിയുടെ പകർപ്പാണ് ഹർജിക്കാരന് കൈമാറേണ്ടത്. എന്നാൽ വിധി അനുകൂലമാണെങ്കിലും പകർപ്പ് ഉടൻ കൈമാറാനാകില്ല. സിഎംആർഎൽ നൽകിയ ഹർജിയിൽ വിധി പറയാൻ അനുവദിച്ച ഹൈക്കോടതി പകർപ്പ് കൈമാറുന്നത് താൽകാലികമായി തടഞ്ഞിട്ടുണ്ട്. സിഎഫ്ഒ സുരേഷ് കുമാർ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി നടപടി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം