മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം: കെ.എസ് യു പ്രവർത്തകരുടെ ജാമ്യ ഹരജിയിൽ വിധി നാളെ




കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും.

കുറ്റാരോപിതരുടെജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിശദമായവാദം കേട്ടു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലുണ്ടായത് സ്വാഭാവിക കരിങ്കൊടി പ്രതിഷേധം മാത്രമെന്നും കേസിൽ ചുമത്തിയ വധശ്രമം നിലനിൽക്കെന്നും പ്രതിഭാഗം വാദിച്ചു. ആരോഗ്യ നില മോശമായതിനാൽ മൊഴിയെടുക്കാനാകാത്ത മന്ത്രി ചാനലുകളിൽ സംസാരിക്കുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ആയുധം കണ്ടെത്താനോ എന്തെന്ന് തെളിയിക്കാനോ പൊലീസിന് സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

എന്നാൽ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. ചെറിയ ആയുധമാകാം പ്രതികൾ പ്രയോഗിച്ചതെന്നും അത്തരത്തിലുളള സമ്മർദ്ദം കഴുത്തിൽ ഉണ്ടായെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. മന്ത്രിയുടെ മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി ജാമ്യപേക്ഷയിൽ നാളെ വിധി പറയും.

കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് എം.സി അതുൽ ഉൾപ്പെടെ അഞ്ച് പേർ വധശ്രമ കേസിൽ റിമാൻഡിലാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം