പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ബാങ്ക് രേഖ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ




കണ്ണൂർ : പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ താൻ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവായി ബാങ്ക് രേഖ പുറത്ത് വിട്ട് പയ്യന്നൂരിലെ സി.പി.എം വിമത സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ ' രക്തസാക്ഷി ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ഏരിയാ സെകട്ടറി സ്വന്തം പേരിലാക്കി. പണം ധനരാജിൻ്റെ വീട് നിർമ്മാണത്തിന് ചെലവഴിച്ചെന്ന് കള്ള രേഖയുണ്ടാക്കി ഈ കാര്യത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. വി. കുഞ്ഞികൃഷ്ണൻ്റെ പ്രതികരണം ഇങ്ങനെയാണ്.

പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതൽ സിപിഎം കേന്ദ്രങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത് പയ്യന്നൂരിൽ ഒരു തരത്തിലുമുള്ള ഫണ്ട് തിരിമറിയും നടന്നിട്ടില്ല, പാർട്ടിയുടെ ഒരു രൂപ പോലും നഷ്‌ടപ്പെട്ടിട്ടില്ല എന്നാണ്.നിഷേധിക്കാൻ പറ്റാത്ത വിധം തെളിവുകൾ സംസാരിക്കട്ടെ എന്നാണെങ്കിൽ, ആ തെളിവുകൾ മുന്നോട്ടു വയ്ക്കാൻ കണക്കുകൾ പരിശോധിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ, ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം കണ്ടെത്തിയ ഞാൻ തയ്യാറാണ്. ഈ തെളിവുകൾക്കെതിരെയും ആശ്രിതരെ വെച്ച് ന്യായീകരണവുമായി ഈ സംഘം എത്താൻ സാധ്യതയുണ്ട്. പക്ഷേ ഏത് ന്യായീകരണങ്ങൾക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നിൽക്കുന്ന സത്യം. ആ സത്യത്തെ നിങ്ങൾ ഇരുട്ടുകൊണ്ട് മറക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഇനിയും സംസാരിക്കുന്ന തെളിവുകൾ പുറത്ത് വരും. ഒന്നുകൊണ്ടും നിങ്ങൾ "ധൈര്യപ്പെടേണ്ടെ യെന്നും വി. കുഞ്ഞികൃഷ്ണൻ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം