ക്ഷേത്രങ്ങളിൽ മോഷണം മട്ടന്നൂർ സ്വദേശിയായകുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെ രണ്ട് അറസ്റ്റിൽ

 

മട്ടന്നൂർ : നീലേശ്വരത്ത് ക്ഷേത്രങ്ങളിൽ മോഷണം കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കുപ്രസിദ്ധ കവർച്ചക്കാരായതൃശൂർ ആമ്പല്ലൂർ കഴലി ഹൗസിൽ ഷിബു റാഫേൽ (56 ), കണ്ണൂർ മട്ടന്നൂർ കോളാരി പാലോട്ടു പള്ളി ബദർ മഹലിൽ അബ്ദുൽ ജലീൽ (50 ) എന്നിവരെയാണ് എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തമിഴ് നാട്ടിലെ ഏർവാടിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 21 ന് പുലർച്ചെയാണ് നാരാംകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് നാല് ചെമ്പ് ഭണ്ഡാരങ്ങളും ഒരു സ്റ്റീൽ ഭണ്ഡാരവും അതിലുണ്ടായിരുന്ന പണവും കവർന്നത് ഏതാണ്ട്മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായത്. പാലക്കാട്ട് ചുഴലി ഭഗവതി ക്ഷേത്രത്തിൽ നിന്ന് വിഗ്രഹത്തിൽ ചാർത്തിയ താലിയും ഭണ്ഡാരവുമാണ് മോഷണം പോയത്.പാലക്കാട്ട് പ്രദേശത്തെ ഡോ. സുലേഖ രാമകൃഷ്ണന്റെ വീട്ടിൽ കവർച്ചാ ശ്രമവും നടത്തിയിരുന്നു. അന്ന് പുലർച്ചെ മൂന്നരയ്ക്കും നാലിനും ഇടയിലാണ് നാരാംകുളങ്ങര ക്ഷേത്രത്തിൽ മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ക്ഷേത്രത്തിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. പ്രദേശത്തെ സിസിടിവിയിൽ നിന്ന് പ്രതികളുടെ ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പോലീസ് പ്രതികളെ കണ്ടെത്തിയത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം