പൊലിസിനെ ഇന്നോവ കയറ്റി കൊല്ലാൻ ശ്രമിച്ചുവെന്ന് പരാതി: രാഹുൽ ചക്രപാണിയും സഹോദരി ഭർത്താവും അറസ്റ്റിൽ
'
'
കണ്ണൂർ : പൊലീസ് ഉദ്യോഗസ്ഥരെ ഇന്നോവകാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നിരവധി വഞ്ചനാ കേസ് പ്രതിയും സഹോദരി ഭർത്താവും അറസ്റ്റിൽ ' തേര്‍ത്തല്ലി നമ്പൂരിക്കണ്ടത്തില്‍ വീട്ടില്‍ രാഹുല്‍ ചക്രപാണിയേയും(34) സഹോദരി ഭര്‍ത്താവ് മാലോം സ്വദേശി സതീശനെയുമാണ് (45 ) പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച്ചഉച്ചയ്ക്ക് 12.20 ന് ഔദ്യോഗിക ഡ്യൂട്ടിക്കിടെ തേര്‍ത്തല്ലി ടൗണില്‍ വെച്ചാണ് സംഭവം.ആലക്കോട് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐമാരായ കെ.മുനീര്‍(53), കെ.സി.പ്രിന്‍സ്(46) എന്നിവരെ കെ.എല്‍-13 എ.ക്യു-5151 ഇന്നോവ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഇരുവരേയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്ത പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു.നിരവധി സാമ്പത്തികവഞ്ചന കേസുകളില്‍ പ്രതിയാണ് രാഹുല്‍ ചക്രപാണി. സമാന കേസുകളില്‍പ്രതിയായ സഹോദരി സിന്ധു ചക്രപാണിയുടെ ഭര്‍ത്താവാണ് സതീശന്‍.
റോയൽ ട്രാവൻ കൂറെന്ന പേരിൽ കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ തുടങ്ങി നിക്ഷേപകർക്ക് വൻ പലിശ വാഗ്ദ്ധാനം ചെയ്തു കോടികൾ തട്ടിയെടുക്കുകയായിരുന്നു. സാമ്പത്തിക കുറ്റകൃത്യത്തിന് ഇയാളും പാർട്ട്ണറായ സഹോദരിയും പലതവണ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഭരണകക്ഷി പാർട്ടിയുമായി അടുത്ത ബന്ധമുള്ള രാഹുൽ ചക്രപാണി ഏറ്റവും ഒടുവിൽ എൻ സി പിയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. കണ്ണൂർ ചെട്ടിപ്പിടികയിലുള്ള മെഡിസിറ്റിയെന്ന വിദ്യാഭ്യാസ സ്ഥാപനം രാഹുൽ ചക്രപാണിയും സഹോദരനും കൂടി നടത്തിയിരുന്നു. റോയൽ ട്രാവൻകൂർ നിക്ഷേപങ്ങൾ പിൻവലിക്കപ്പെടുകയും മൂലധനം വകമാറ്റി ചെലവഴിക്കുകയും ചെയ്തതോടെയാണ് അതിൻ്റെ തകർച്ച തുടങ്ങിയത്. നൂറുകണക്കിന് നിക്ഷേപകരുടെ പണമാണ് ഇങ്ങനെ നഷ്ടമായത്.

Comments
Post a Comment