പിണറായിയിൽ വിരമിച്ച ബീഡിത്തൊഴിലാളികളുടെ ആനുകൂല്യത്തിനായുള്ളസമരം തുടരുന്നു

  


പിണറായി : പിണറായി ദിനേശ് ബീഡി ഫാക്ടറിയിൽ നിന്ന് വിരമിച്ച തൊഴിലാളി കളുടെ ഗ്രാറ്റുവിറ്റി , ത്രിഫ്റ്റ് ആനുകൂല്യങ്ങൾ നൽകാത്ത ബീഡി വ്യവസായ മാനേജ്‌മെന്റി നെതിരെ വിരമിച്ച സ്ത്രീ തൊഴിലാളികളുടെ സമരം തുടരുന്നു. രണ്ടാം ദിനമായ ഇന്നുംപിണറായിയിൽ സ്ത്രീ തൊ ഴിലാളികൾ രംഗത്തിറങ്ങി. പിണറായി ബീഡി തൊഴിലാളി വ്യവസായ സഹക രണ സംഘം ഓഫിസ് ഉപരോധിക്കുകയാണ് വിരമിച്ച തൊഴിലാളികൾ. തങ്ങളുടെ പ്രശ്നം പരിഹരിക്കാതെ ഓഫീസ് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് തൊഴിലാളികൾ അറിയിച്ചു.ഇന്നലെ രാവിലെ പിണറായി ബീഡി തൊഴിലാളി വ്യവസായ സഹക രണ സംഘം ഓഫിസിലേക്ക് തൊഴിലാളികൾ പ്രതിഷേധമാർച്ച് നടത്തിയിരുന്നു.2023 മുതൽ വിരമിച്ച തൊഴിലാ ളികൾക്കാണ് മൂന്ന് വർഷം കഴിഞ്ഞി ട്ടും ആനുകുല്യം കിട്ടാത്തത്. കഴി ഞ്ഞ കൊല്ലം കേന്ദ്ര സംഘം ചെയർമാനെ കണ്ട് പരാതിപ്പെട്ടപ്പോൾ വിരമിച്ച എല്ലാവർക്കും ഡിസംബർ 31ന് അകം ആനുകൂ ല്യം നൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽഇതു നടപ്പായില്ല ഇതേ തുടർന്ന് ജനറൽ ബോ ഡിയിൽ പങ്കെടുത്ത ഡയറക്‌ടർബോർഡ് അംഗം ആനുകൂല്യം ജനുവരിയിൽ തരാമെന്ന് പറ ഞ്ഞെങ്കിലും അതും പാഴ് വാക്കായി. ഇതോടെയാണ് തൊഴിലാളി കൾ പരസ്യമായി സമരരംഗത്തിറങ്ങിയത്. പിണറായി സി ബ്രാഞ്ചിൽ നി ന്ന് 50 തൊഴിലാളികൾ വിരമിച്ചി ട്ടുണ്ട്. സി ബ്രാഞ്ചിൽ നിന്നുമാ ത്രം 25 തൊഴിലാളികൾ ഇന്നല ത്തെ സമരത്തിൽ പങ്കെടുത്തു. ഇനിയും ആനുകൂല്യങ്ങൾ നൽ കാൻ തയാറായില്ലെങ്കിൽ സമയ കടുപ്പിക്കാനാണ് തൊഴിലാളികളുടെ തീരുമാനം. ഇതിൻ്റെ ഭാഗമായാണ് ബുധനാഴ്ച്ചയും സമരം തുടരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ എം.എൽ.എ ഓഫീസായ പിണറായി കൺവെൻഷൻ സെൻ്ററിന് സമീപമുള്ള റോഡിന് ഇപ്പുറമാണ് സി.പി.എം ഭരിക്കുന്ന ദിനേശ്ബീഡി മാനേജ്മെൻ്റിനെതിരെ സമരം നടക്കുന്നത്. സമരക്കാരിൽ ഭൂരിഭാഗവും സി.പി.എം അനുഭാവികളും പ്രവർത്തകരുമാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം