യഥാർത്ഥ കോൺഗ്രസ് പോരാളി’; ഡൽഹിയിൽ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി
ന്യൂഡൽഹി: വരുന്നനിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലം സീറ്റ് കിട്ടാത്തതിൽ ഇടഞ്ഞ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി. കുടുംബവുമായി ഡൽഹിയിലെത്തിയാണ് സുധാകരൻ രാഹുലിനെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടത്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് കെ സുധാകരനെന്നും യഥാർത്ഥ കോൺഗ്രസ് പോരാളിയാണെന്നും രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണ സഹകരണം ഉറപ്പാക്കാനായിരുന്നു കൂടിക്കാഴ്ച്ച 'എ'ഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നേരത്തെ കെ സുധാകരനെ ദേശീയ നേതൃത്വം സ്റ്റാർ ക്യാംപെയ്നർ ആക്കിയത് ശ്രദ്ധേയമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടെന്നും നൂറിലധികം സീറ്റ് നേടി വിജയിക്കുമെന്നും രാഹുൽ എക്സില്‍ കുറിച്ചു.
ഇന്ന് രാവിലെ ഡൽഹിയിലെത്തിയ കെ. സുധാകരൻ എം.പി വൈകിട്ടാണ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത്.

Comments
Post a Comment