വിഭാഗീയത അതിരൂക്ഷം:മാഹി മുസ്ലിം ലീഗ് ഘടകം പിരിച്ചുവിട്ടു; അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു



ന്യൂമാഹി :ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ കമ്മിറ്റി, പോണ്ടിച്ചേരി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന മാഹിയിലെ മുസ്ലിം ലീഗ് ഘടകം പിരിച്ചുവിട്ട് പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. വിഭാഗീയ പ്രവർത്തനങ്ങൾ അതിരൂക്ഷമായതിനെ തുടർന്നാണ് നടപടി.മാഹി നിയോജക മണ്ഡലത്തിനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിക്കായി താൽക്കാലിക ഭാരവാഹികളെ നോമിനേറ്റ് ചെയ്തു.കൂലോത്തും കണ്ടി ബഷീർ (പ്രസി)സുബൈർ ടി.കെ, മുഹമ്മദലി മാഹി, സിദ്ദീഖ് കെ.പി, കണ്ടോത്ത് ഖാലിദ്(വൈസ് പ്രസിഡന്റുമാർ)ഇഫ്തിയാസ് മഞ്ചക്കൽ (ജനറൽ സെക്രട്ടറി)ലത്തീഫ് പി, റസാഖ് ടി.സി.എച്ച്, അൽത്താഫ് പാറക്കൽ, സുനീർ സുവർണ്ണ (ജോ. സെക്രട്ടറിമാർ)സി.എ. അബൂബക്കർ (ട്രഷറർ) എന്നിവർ സംഘടനയുടെ താൽക്കാലിക ചുമതലവഹിക്കുമെന്ന്അഖിലേന്ത്യാ കമ്മിറ്റി അറിയിച്ചു. പുതുതായി രൂപീകരിച്ച ഈ കമ്മിറ്റി ഇനി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ മാഹി അസംബ്ലി മണ്ഡലം കമ്മിറ്റിയായി പ്രവർത്തിക്കും.സംഘടന ശക്തിപ്പെടുത്തുന്നതിനായാണ് ഈ പുനഃസംഘടന നടത്തിയത്, തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതാണെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ കമ്മറ്റി ഓഫീസിൽ നിന്നും അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം