കെ.പി സി.സി അദ്ധ്യക്ഷൻ്റെ ചുമതല സണ്ണി ജോസഫ് താൽക്കാലികമായി ഒഴിയും
കണ്ണൂർ :കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല ബെന്നി ബഹനാന് നല്‍കിയേക്കുമെന്ന് സൂചന.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ മത്സരിക്കുന്നതിന്റെ ഭാഗമായാണ് ചുമതല മറ്റൊരാള്‍ക്ക് കൈമാറുന്നത്. താല്‍ക്കാലിക ചുമതലയിലേക്ക് കൊടിക്കുന്നില്‍ സുരേഷിന്റെ പേരും പരിഗണിക്കുന്നുണ്ട്. മത്സരിക്കുന്ന ഡിസിസി അധ്യക്ഷന്മാരുടെ ചുമതലകളിലും മാറ്റം വരും. കോഴിക്കോട്, മലപ്പുറം, പാലക്കാട് ഡിസിസി അധ്യക്ഷ പദവികളിലും താല്‍ക്കാലിക ചുമതല ഉണ്ടാകും. തെരഞ്ഞെടുപ്പിന് ശേഷം സണ്ണി ജോസഫ് മാറിയേക്കുമെന്ന് സൂചനയുണ്ട്. ഇതിനിടെയിൽ താൽക്കാലിക ക്രമീകരണത്തിൻ്റെ ഭാഗമായാണ് ചുമതല കൈമാറുന്നത്. സാധാരണ ഇരട്ട പദവി കോൺഗ്രസ് അനുവദിക്കാറില്ല. കെ.പി.സി.സി അധ്യക്ഷനാണ് കേരളത്തിലെ ചുക്കാൻ പിടിക്കേണ്ടത്.

Comments
Post a Comment