ബിജെപി മെഗാഅദാലത്തും ജനസംഗമവും സംഘടിപ്പിച്ചുപരാതികളുമായി എത്തിയത് മൂവായിരത്തിലധികം പേര്‍




കണ്ണൂര്‍: വികസനം ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത്  ബിജെപി സംഘടിപ്പിച്ച മെഗാ അദാലത്തും ജനസംഗമവും  മമ്പറം എജുക്കേഷണല്‍ ട്രസ്റ്റ് ഗ്രൗണ്ടില്‍ നടന്നു .  കേന്ദ്ര സഹ മന്ത്രി ശോഭ കറന്തലജേ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ചേര്‍ന്ന് ദീപ പ്രോജ്ജ്വലനം നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പേരാവൂര്‍ മുരിങ്ങോടി കോളനിയിലെ ഉഷ പാറങ്ങോട്ട്, ബാലന്‍ ധര്‍മ്മടം, പാട്യം പുതിയറ ശാന്ത, പുരുഷോത്തമന്‍ തളിപ്പറമ്പ് എന്നിവരും നേതാക്കളോടൊപ്പം ഭദ്രദീപം തെളിയിച്ചു. മെഗാഅദാലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ശോഭ കരന്ദലജെയും സി. സദാനന്ദന്‍ മാസ്റ്റര്‍ എം പിയും ജനങ്ങളില്‍ നിന്നും പരാതികള്‍ നേരിട്ട് സ്വീകരിച്ചു.   ചപ്പാരപ്പടവിലെ ദിവ്യാംഗയായ മേരിക്കുട്ടി, മൈലുള്ളിമൊട്ട യിലെ റസിയ എന്നിവരില്‍ നിന്ന് ആദ്യ പരാതി സ്വീകരിച്ചു.  സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെയും വികസന മുരടിപ്പിന്റെയും പ്രതീകമായി മാറിയ കേരളത്തില്‍ ജനങ്ങളെ കേള്‍ക്കാന്‍ ഇനി ബിജെപി ഉണ്ടാകുമെന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ മുന്നോട്ട് വെക്കുന്നത്. മെഗാ അദാലത്തില്‍ വിവിധ കേന്ദ്ര പദ്ധതികളുടെതടക്കം 20 ഹെല്‍പ് ഡസ്‌ക്കും ഒരുക്കിയിരുന്നു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബുദുള്ളക്കുട്ടി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, സെക്രട്ടറി കെ.രഞ്ചിത്ത്, കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട്   കെ.കെ. വിനോദ് കുമാര്‍, സൗത്ത്  ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെകട്ടറി ഗോകുല്‍ ഗോപിനാഥ്,  ദേശീയകൗണ്‍സില്‍ അംഗങ്ങളായ പി.കെ. വേലായുധന്‍, സി. രഘുനാഥ്, കോഴിക്കോട് മേഖലാ അധ്യക്ഷന്‍ അഡ്വ. കെ. ശ്രീകാന്ത്, സംസ്ഥാന സമിതി അംഗങ്ങളായ പി. സത്യപ്രകാശന്‍ മാസ്റ്റര്‍, എന്‍. ഹരിദാസ്, ബിഡിജെഎസ് ജില്ലാ പ്രസിഡണ് പൈലി വാത്യാട്ട്  തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്ററും കോഴിക്കോട് മേഖല പ്രഭാരി അഡ്വ. വി.കെ. സജീവന്‍ സ്വാഗതം പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം