രക്തസാക്ഷികളുടെ അമര സ്മരണയിൽ വി.കെ സനോജ്, കൂത്തു പറമ്പ് രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി





 മട്ടന്നൂർ :രക്തസാക്ഷികളുടെ അമരസ്മരണകൾ പകർന്ന ആവേശവുമായി മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജ്.  നാമനിർദേശപത്രിക സമർപ്പിക്കുന്നതിനാൽ 

ശനിയാഴ്ച രാവിലെ തെരഞ്ഞെടുപ്പ് പര്യടനം ഉണ്ടായിരുന്നില്ല.

 രാവിലെ തില്ലങ്കേരി രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയാണ് തുടക്കം കുറിച്ചത്. തുടർന്ന് കൂത്തുപറമ്പ് രക്ത സാക്ഷി സ്തൂപം സന്ദർശിച്ച് പുഷ്പാർചന നടത്തി.  നരവൂരിലെ രക്ത സാക്ഷി റോഷന്റെ സ്മാരകവും സന്ദർശിച്ചു.  റോഷന്റെ അമ്മയെയും കണ്ടു. വിദ്യാർഥികളുടെ അവകാശ പോരാട്ടത്തിനിടെ രക്തസാക്ഷിയായ കെ സി രാജേഷിന്റെ അമ്മയെ ചൊവ്വയിലെ വീട്ടിലെത്തി കണ്ട് അനുഗ്രഹം തേടി. കെ.വി സുധീഷിൻ്റെ അമ്മയെയും സന്ദർശിച്ച് അനുഗ്രഹം തേടി. ഇതിനു ശേഷം

 മലയാളത്തിന്റെ കഥാകാരൻ ടി പത്മനാഭനെയും സന്ദർശിച്ചു. 

കണ്ണൂരിൽ പത്രികാ സമർപണത്തിനു ശേഷം വീട്ടുമുറ്റ  സദസുകളിൽ സന്ദർശനം നടത്തി.  ഹൃദ്യമായ സ്വീകരണം നൽകിയാണ് സ്ഥാനാർഥിയെ വരവേറ്റത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശിവപുരം കാഞ്ഞിലേരി ലോക്കലുകളിൽ സംഘടിപ്പിച്ച വീട്ടുമുറ്റ സദസ്സുകളിലാണ് പങ്കെടുത്തത്.

തെരഞ്ഞെടുപ്പ് ആവേശത്തിലായിരുന്ന കുടുംബ സദസ്സുകൾ വി കെ സനോജിനെ നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നതിന്റെ തെളിവായി.

ശിവപുരം ലോക്കലിൽ എരട്ടേങ്ങിൽ,

പൂവ്വം പൊയിൽ, പറമ്പൽ,ചെന്നക്കണ്ടം, മരുവഞ്ചേരി,കക്കാട്ടു പറമ്പ്,ശിവപുരം,

വെമ്പടി,കെഎസ്ഇബി , അങ്ങാടി, കരക്കറ ക്ലബ്ബ്, വെള്ളിലോട്,പടുപാറ  എന്നിവിടങ്ങളിലും 

കാഞ്ഞിലേരി ലോക്കലിൽ കാഞ്ഞിലേരി സ്കൂൾ പരിസരം, മുതുകുറ്റിപ്പൊയിൽ എന്നിവിടങ്ങളിലുമായിരുന്നു കുടുംബസദസുകൾ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം