കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരൻ തൂങ്ങിമരിച്ചു




പരിയാരം: പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കരാര്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ചു.വിളയാങ്കോട് ഈസ്റ്റിലെ എം.വി.രമേശനാണ്(55)മരിച്ചത്.മെഡിക്കല്‍ കോളേജ് സ്വീവേജ് പ്ലാന്റിലെ കരാര്‍ ജീവനക്കാരനാണ്.ഇന്ന് രാവിലെ ഒന്‍പതിനാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ക്രൗണ്‍പ്ലാസ ബില്‍ഡിങ്ങിലെ താഴെ നിലയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.രമേശന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന്‌മെഡിക്കല്‍ കോളേജിലെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് നേരത്തെ വാഗ്ദാനം ഉണ്ടായിരുന്നുവെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.പരേതനായ പൊക്കന്റെയും എം.വി. കല്യാണിയുടെയും മകനാണ്.ഭാര്യ:പി.വി.റോജ.മക്കള്‍:ശ്യാംകുമാര്‍, അശ്വിന്‍.സഹോദരങ്ങള്‍ എം.വി.ചന്ദ്രന്‍, എം.വി.പ്രേമലത (കോറോം), എം.വി.സതീശന്‍ (സി.പി.എം കടന്നപ്പള്ളി സൗത്ത് എല്‍.സി മെമ്പര്‍), എം.വി.വിജയന്‍, എം.വി.വിശ്വനാഥന്‍ (സി.പി.എം വിളയാങ്കോട് ഈസ്റ്റ് ബ്രാഞ്ച് അംഗം).

നാളെ രാവിലെ 08:00 മണി മുതല്‍ വിളയാങ്കോട്ടെ വീട്ടില്‍ പൊതുദര്‍ശനം. സംസ്‌കാരം രാവിലെ ഒൻപതു മണിക്ക് നടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം