ഏറ്റവും ശ്രേഷ്ഠമായത് ഗൃഹസ്ഥാശ്രമം: കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ.
തളിപ്പറമ്പ് :ഗൃഹസ്ഥാശ്രമത്തിൽ നിന്നാണ് ലോകം ജനിക്കുന്നതെന്നും നാല് ആശ്രമങ്ങളിൽ ഉത്തമം ഗൃഹസ്ഥാശ്രമമാണെന്നും പ്രഭാഷകനും, എഴുത്തുകാരനുമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.തൃച്ച ബംരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു ഗൃഹസ്ഥാശ്രമി ചിട്ടയോടെ ജീവിച്ച് കുട്ടികളെ ഏറ്റവും നന്നായി വളർത്തിയെടുക്കാനുള്ള പ്രയത്നം നടത്തണം.ഇതിനായി മാതാപിതാക്കൾ സ്വയം ഒരു സംസ്കാരം വളർത്തിയെടുക്കണം.മൂല്യച്യുതി സംഭവിച്ചുകൊണ്ടിരക്കുന്ന ലോകത്തിൽ ശേഷ്ഠമായ കുടുംബങ്ങൾ ഉണ്ടാകേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫെബ്രുവരി 13ന് ആരംഭിച്ച് മാർച്ച് 16 ന് അവസാനിക്കുന്ന പ്രഭാഷണ പരമ്പരയിൽ നിരവധി പ്രമുഖരായ ആധ്യാത്മിക പ്രഭാഷകന്മാർ പങ്കെടുക്കുന്നുണ്ട്.

Comments
Post a Comment