ട്രഷറി നിയന്ത്രണം സർക്കാർ പിൻവലിക്കണം: മുസ്ലീം ലീഗ്




കണ്ണൂർ:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനുള്ള അർഹതപ്പെട്ട മൂന്നാം ഗഡു പദ്ധതിവിഹിതം ഉടൻതന്നെ നൽകണമെന്നും, ട്രഷറി നിയന്ത്രണം പിൻവലിക്കണമെന്നും കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന കണ്ണൂർ ജില്ലയിലെ മുസ്ലിം ലീഗ് ജനപ്രതിനിധി സംഗമം ആവശ്യപ്പെട്ടു.പദ്ധതിവിഹിതം യഥാസമയംലഭിക്കാത്തതിനാൽതദ്ദേശഭരണസ്ഥാപനങ്ങളിൽ സാമ്പത്തിക പ്രതിസന്ധി മൂലംവികസനപ്രവർത്തനങ്ങൾ മുരടിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.മുസ്ലിം ലീഗ് ജില്ല  പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ ടി സഹദുള്ള അധ്യക്ഷത വഹിച്ചു. ട്രഷറർ മഹ്മൂദ് കടവത്തൂർ സ്വാഗതം പറഞ്ഞു .ജില്ലാ ഭാരവാഹികളായ അഡ്വ. എസ് മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,മഹമൂദ് അള്ളാംകുളം, അഡ്വ. എംപി മുഹമ്മദലി, ബി കെ അഹമ്മദ് ഡെപ്യൂട്ടി മേയർ കെ പി താഹിർ , തളിപ്പറമ്പ് നഗരസഭ ചെയർമാൻ പി കെ സുബൈർ, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.മുഹമ്മദ് , തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ഷിജി വട്ടേഴ്ക്കാട് , ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ കൊടിപ്പോയിൽ, പി ഷമീമ ടീച്ചർ , ഗഫൂർ മാട്ടൂൽ പ്രസംഗിച്ചു. മുസ്ലിം ലീഗ് ജനപ്രതിനിധിയുടെ സംഘടനയായ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ്  (എൽ.ജി. എം.എൽ) കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളായി സി കെ മുഹമ്മദ് ഇരിക്കൂർ (പ്രസിഡണ്ട് ),വി കെ പി ഇസ്മയിൽ പയ്യന്നൂർ, ടി പി ജമാൽ അഴീക്കോട്, പി പി ജലീൽ മട്ടന്നൂർ, എം സുബൈർ മാസ്റ്റർ ധർമ്മടം, റാഷിദ ടീച്ചർ തലശ്ശേരി (വൈസ് പ്രസിഡണ്ട്മാർ ) പി.സി നസീർ തളിപ്പറമ്പ്, (ജനറൽ സെക്രട്ടറി),എസ് യു റഫിക്ക് കല്യാശേരി, അഷ്റഫ് കാഞ്ഞിരോട് കണ്ണൂർ, വി പി റഷീദ് പേരാവൂർ, സി.നിസാമി നീർച്ചാൽ കണ്ണൂർ, ടിവി ഷമീമ തളിപ്പറമ്പ് ( സെക്രട്ടറിമാർ ), ഗഫൂർ മുല്ലശ്ശേരി കൂത്തുപറമ്പ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം