നിയമസഭാ തെരഞ്ഞെടുപ്പ്; തീയതി ഇന്ന് പ്രഖ്യാപിക്കും, വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് നാല് മണിക്ക്



കണ്ണൂർ:കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വൈകിട്ട് നാല് മണിക്ക് പ്രഖ്യാപിക്കും. കേരളത്തിന് പുറമെ തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 17-ഓടെ വോട്ടെടുപ്പ് നടക്കാനും മെയ് രണ്ടാം വാരത്തിൽ ഫലപ്രഖ്യാപനം ഉണ്ടാകാനുമാണ് സാധ്യത.


കേരളത്തിലും തമിഴ്നാട്ടിലും അസമിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നേക്കാമെങ്കിലും പശ്ചിമബംഗാളിൽ ഒന്നിലധികം ഘട്ടങ്ങൾ പരിഗണനയിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് കമ്മീഷൻ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം