ധർമ്മടം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മമ്പറത്ത് തുറന്നു
മമ്പറം : പത്ത് വർഷം ഭരിച്ച് മുടിച്ച് കേരളത്തെ നാശോൻ മുഖമാക്കി എന്ന് അബ്ദുൾ റഹുമാൻ കല്ലായി. പ്രമാദമായ നിരവധി അന്വേഷണം നേരിടുന്ന പിണറായി വിജയൻ ബിജെപി യോടുള്ള മൃദു സമീപനം കമ്മ്യുണിസ്റ്റ് പാർട്ടിയിലടക്കം ചർച്ചയായി എന്ന് അദ്ദേഹം പറഞ്ഞു.
ധർമ്മടം നിയോജക മണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മമ്പറം ഇന്ദിരഗാന്ധി പാർക്കിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദു റഹ്മാൻ കല്ലായി ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു. ചടങ്ങിൽ സ്ഥാനാർഥി അബ്ദുൾ റഷീദ് എംപി താഹിർ ഹാജി എം കെ മോഹനൻറോഷ്നി ഖാലിദ് കണ്ടോത്ത് ഗോപി പുതുക്കുടി ശ്രീധരൻ രാജിവൻ പാനുണ്ട കെ വിജയ രാജൻ ഷമേജ് പെരളശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment