സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.കെ.കെ മാണിയൂര്‍ നിര്യാതനായി





മയ്യിൽ: സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കെ മാണിയൂര്‍ (സി.കെ കമാലുദ്ദീന്‍-75) നിര്യാതനായി. കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂര്‍ ജില്ലയിലെ മയ്യിൽ മണിയൂരില്‍ ജനിച്ച അദ്ദേഹം വര്‍ഷങ്ങളായി നീലേശ്വരം തൈക്കടപ്പുറത്താണ് താമസം. നിലവില്‍ മാണിയൂര്‍ പാറാല്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജ് പ്രസിഡന്റും മാണിയൂര്‍ പാറാല്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമാണ്.സുന്നിയുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മാണിയൂര്‍ പാറാല്‍ പള്ളിയുടെയും മഹല്ല് സംവിധാനങ്ങളുടെയും വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ ദീര്‍ഘകാലമായി സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ച സംഘാടകനാണ് സി.കെ.കെ മാണിയൂര്‍.പാറാല്‍ മഹല്ലിലെ ആഭ്യന്തര സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കൂളാട്ട് മാമു മുസ്‌ലിയാരാണ് പിതാവ്. 


പാലത്തുങ്കര റമളാന്‍ ശൈഖ് തങ്ങള്‍ കുടുംബത്തിലെ സി.കെ സൈതബയാണ് മാതാവ്.

സുന്നി മഹല്ല് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കാസര്‍കോട് ജില്ലാ സുന്നി മഹല്ല് ഫെഡറേഷന്‍ പ്രഥമ കമ്മിറ്റിയുടെ കണ്‍വീനര്‍, എസ്.വൈ.എസ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം