വിവാഹമോചന വാർത്തകൾക്കിടെയിൽ തൃഷയോടൊപ്പം വേദിയിലെത്തി വിജയ്


ചെ​ന്നൈ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ത​മി​ഴ് സി​നി​മാ ലോ​ക​ത്തും സ​ജീ​വ​മാ​യ വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ൽ, ന​ടി തൃ​ഷ​യ്ക്കൊ​പ്പം പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ദ​ള​പ​തി വി​ജ​യ്. ചെ​ന്നൈ​യി​ൽ ന​ട​ന്ന ഒ​രു പ്ര​മു​ഖ നി​ർ​മ്മാ​താ​വി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ റി​സ​പ്ഷ​നി​ലാ​ണ് ഇ​രു​വ​രും ഒ​രു​മി​ച്ചെ​ത്തി​യ​ത്. വി​ജ​യ്‌​യും ഭാ​ര്യ സം​ഗീ​ത​യും വേ​ർ​പി​രി​യു​ന്നു എ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, തൃ​ഷ​യ്ക്കൊ​പ്പ​മു​ള്ള വി​ജ​യ്‌​യു​ടെ ഈ ​വ​ര​വ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ലും സി​നി​മാ വൃ​ത്ത​ങ്ങ​ളി​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

ച​ട​ങ്ങി​ലേ​ക്ക് വി​ജ​യ്‌​യും തൃ​ഷ​യും ഒ​രേ വാ​ഹ​ന​ത്തി​ലാ​ണ് എ​ത്തി​യ​തെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വി​വാ​ഹ വേ​ദി​യി​ലേ​ക്ക് ഇ​രു​വ​രും ന​ട​ന്നു വ​രു​ന്ന​തി​ന്‍റെ വീ​ഡി​യോ​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ സോഷ്യൽ മീഡിയയിൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.'​ലി​യോ'​എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വി​ജ​യ്-​തൃ​ഷ ജോ​ഡി​ക​ൾ വീ​ണ്ടും ഒ​ന്നി​ച്ചു കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ഒ​രു വി​ഭാ​ഗം ആ​രാ​ധ​ക​ർ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം