അംഗനവാടി ഫെസ്റ്റ്
തന്നട: മുതുകുറ്റി യു.പി.സ്കൂളിൽ കിളിക്കൊഞ്ചൽ എന്ന പേരിൽ അംഗനവാടി ഫെസ്റ്റ് നടത്തി. 35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന വർക്കർ കെ.പി.രതി ടീച്ചർക്ക് യാത്രയയപ്പും നൽകി. റിട്ട. സംസ്ഥാന റിസോഴ്സ് പേഴ്സൺ ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡണ്ട് കെ. നീതു അധ്യക്ഷയായി. മാനേജർ കെ.പി.വേണുഗോപാലൻ വൈദ്യർ ഉപഹാരസമർപ്പണം നടത്തി. പ്രധാന അധ്യാപിക പി. ഷീബ, സ്റ്റാഫ് സിക്രട്ടറി സി.പി. അഭിലാഷ്, ആർ.എം. ജസീല, വി.ഷെൽന എന്നിവർ സംസാരിച്ചു. അംഗനവാടി കുട്ടികളുടെ കലാപരിപാടികളുമുണ്ടായി

Comments
Post a Comment