ടി.ഐ മധുസൂദനൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു




പയ്യന്നൂർ : പയ്യന്നൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി ഐ മധുസൂദനൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

താലൂക്ക് തഹസില്‍ദാര്‍ ജി. സുരേഷ് ബാബു മുമ്പാകെയാണ് ശനിയാഴ്ച്ച രാവിലെ 11.30 മണിയോടെപത്രിക സമര്‍പ്പിച്ചത്.സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക മുൻ എം.പി. ടി. ഗോവിന്ദന്റെ ഭാര്യ എം.സാവിത്രിയാണ് നല്‍കിയത്.പ്രവര്‍ത്തകരോടൊപ്പം ഷേണായി സ്മൃതി മണ്ഡപം, ടി.ഗോവിന്ദന്‍ സ്മൃതിമണ്ഡപം, കരിവെള്ളൂര്‍ രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മധുസൂദനന്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെത്തിയത്. ഇവിടെനിന്നും ഇടതുപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം താലൂക്ക് ഓഫീസിലേക്ക് പ്രകടനമായി എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.സിപിഎം കേന്ദ്ര കമ്മിററിയംഗം പി.കെ.ശ്രീമതി, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, ഏരിയാ സെക്രട്ടറി പി.സന്തോഷ്, സി.സത്യപാലന്‍, കെ.വി.ബാബു, സരിന്‍ ശശി, സി.കൃഷ്ണന്‍, വി ബാലന്‍, പി മുരളി, ജോയ്‌സ് പുത്തന്‍പുരക്കല്‍, ഇല്ലിക്കല്‍ അഗസ്തി, എം രാധാകൃഷ്ണന്‍, സുഭാഷ് ഐയ്യോത്ത്, എം പി മുരളി, പി ജയന്‍, ഇക്ബാല്‍ പോപ്പുലര്‍, ജോസ് മാത്യു, ഒ ടി സുജേഷ്, അസൈനാര്‍ അരവഞ്ചാല്‍, പി. ശശിധരന്‍, വി നാരായണന്‍, എം. രാമകൃഷ്ണന്‍, കെ.പി. ജ്യോതി, ഡെന്നി കാവാലം, പി.വി. ദാസന്‍, കെ ഹരിഹര്‍കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം