ജി. സുധാകരനും ടി.കെ ഗോവിന്ദനും പാർട്ടിയെ വഞ്ചിച്ചുവെന്ന് പിണറായി
കണ്ണൂർ :സിപിഎം വിട്ട മുതിർന്ന നേതാക്കളായ ജി. സുധാകരനും ടി.കെ. ഗോവിന്ദനും വഞ്ചന കാട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും എതിരാളികളുമായി ചേർന്ന് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനു നല്കിയ അഭിമുഖത്തിൽ ആരോപിച്ചു.
ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവാണ് ജി സുധാകരൻ. അദ്ദേഹത്തെ അവഗണിച്ചിട്ടില്ല. പക്ഷേ പാർട്ടി നിബന്ധനയോട് പൊരുത്തപ്പടാൻ സുധാകരന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സുധാകരനെ താൻ മൂന്നു തവണ വിളിച്ചു, എടുത്തില്ല. അദ്ദേഹം തിരിച്ചു വിളിച്ചുമില്ല. താൻ വിളിച്ചില്ലെന്നാണ് സുധാകരൻ ജില്ലാ സെക്രട്ടറിയോടു പറഞ്ഞതെന്നും പിണറായി വിജയൻ പറഞ്ഞു.

Comments
Post a Comment