ഇടത് ഭരണം കേരളത്തെ കാൽ നൂറ്റാണ്ട് പിന്നോട്ടാക്കി: അഡ്വ: എസ് മുഹമ്മദ്




ചെങ്ങളായി :കഴിഞ്ഞ പത്തു വർഷക്കാലത്തെ ഇടതു ദുർഭരണം കേരളത്തെ വികസനകാര്യത്തിൽ കാൽ നൂറ്റാണ്ട് പുറകോട്ടു നയിച്ചതായി മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ അഡ്വ: എസ്. മുഹമ്മദ് പറഞ്ഞു.യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: സജീവ് ജോസഫിൻ്റെ ചെങ്ങളായി മണ്ഡലം പര്യടനം പരിപ്പായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹംവ്യത്യസ്ഥങ്ങളായ പദ്ധതികളിലൂടെ മലയാര മേഖലയുടെ വികസനത്തിന് പുതിയ മാനം നൽകാൻ കഴിഞ്ഞ അഞ്ചുവർഷക്കാലം എം.എൽ.എ എന്ന നിലയിൽ അദ്ദേഹത്തിനു കഴിഞ്ഞു.ടൂറിസം വിദ്യാഭ്യാസം. കാർഷിക മേഖലകളിൽ ഇദ്ദേഹത്തിൻ്റെ ഇടപെടൽ സംസ്ഥാനം മുഴുവൻ ശ്രദ്ധ നേടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സജീവ് ജോസഫിൻ്റെ ഭൂരിപക്ഷം ചരിത്രമാവുമെന്നും അദ്ദേഹം പറഞ്ഞു.ജനപ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം ജനങ്ങടോപ്പം നിന്ന് ആത്മാർഥമായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരിതാത്ഥമുണ്ടെന്ന് സ്ഥാനാർത്ഥി അഡ്വ: സജീവ് ജോസഫ് പറഞ്ഞു.ചടങ്ങിൽ  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജകുമാർ അധ്യക്ഷത വഹിച്ചു.യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി.എൻ എ ഖാദർ, തോമസ്‌ വക്കത്താനം,ബിജു പുളിയം തൊട്ടി, കെ.പി.ഗംഗാധരൻ ,ഇ.വി രാമകൃഷണൻ,തങ്കച്ചൻ മാത്യു,ജോജീ വർഗ്ഗീസ് വട്ടോളി , മുഹസിൻ കാതിയോട്,അഷറഫ് വളകൈ,ഐബിൻ ജേകബ് ,മൂസാൻ കുട്ടി തേർലായി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റുഖിയ ,അഷ്‌ഫീർ ചെങ്ങളായി,  ഫിറോസ് വളകൈ ,തങ്കച്ചൻ മാത്യു,ദിപേഷ് കൊളത്തൂർ, ആഷിക് ചെങ്ങളായി, മൂസാൻ കുട്ടി തേർളായി ,അഡ്വ.എം.ഓ ചന്ദ്രശേഖരൻ,അഡ്വ മുഹമ്മദ് കുഞ്ഞി ,ജലീൽ മണക്കാട്ട്,റഷീദ് മാസ്റ്റർ ,മഹിളാ കോൺഗ്രസ്സ് സ്ംസ്ഥാന ജനറൽ സെക്രട്ടറിമാരായ നസീമ ഖാദർ ,ടി.സി. പ്രിയ,സി ഖാദർ, രമേശൻ പരിപ്പായി ഫിലിപ്പക്കുട്ടി തുടങ്ങിയവർ സംസാരിച്ചു

പരിപ്പായി, ചെങ്ങളായി, അരിമ്പ്ര, പേരേമൂല, മൊയാലം , മുങ്ങം, തവറൂൽ, കൊയ്യം, പാറക്കാടി, പെരുന്തലേരി, മാദ്രസ, മണക്കാട്ട്, തേറളായി, വളക്കൈ , അടിച്ചിക്കാമല , തട്ടെരി, പെള്ളയാട്, ചുഴലി ഹൈസ്കൂൾ, കൂനം, കുളത്തൂർ, വിളക്കന്നൂർ, കണ്ണാടിപ്പാറ, പയറ്റിയാൽ ,തോളൂർ, എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം ചാലിൽവയലിൽ സമാപിച്ചു.സമാപന സമ്മേളനം ചാൽവയലിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് വിജിൽ മോഹൻ ഉദ്ഘാടനം ചെയ്തു.നാളെ ശ്രീകണ്ഠപുരം നഗരസഭയിൽ പര്യടനം നടത്തും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം