ഭിക്ഷാടനമുക്ത കണ്ണൂരിനായി 'സ്‌മൈൽ' പദ്ധതി നടപ്പിലാക്കും


കണ്ണൂർ :ഭിക്ഷാടനമുക്ത ഇന്ത്യ എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം രാജ്യത്തെ വിവിധ നഗരങ്ങളിൽ നടപ്പാക്കുന്ന സ്‌മൈൽ പദ്ധതിക്ക് കണ്ണൂരിൽ തുടക്കമായി. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഭിക്ഷാടനത്തിൽ കഴിയുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വിവിധ വകുപ്പുകളുടെ സഹകരണവും ഏകോപനവും കലക്ടർ അഭ്യർത്ഥിച്ചു. 

അക്കര ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസിയായി പ്രവർത്തിക്കുന്നത്. തെരുവുകളിൽ ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തി അവർക്കു പുനരധിവാസം, ആരോഗ്യപരിപാലനം, കൗൺസിലിംഗ്, തൊഴിൽപരിശീലനം എന്നിവ നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കണ്ണൂർജില്ലയിൽ അവേരപറമ്പിലുള്ള തണൽ സ്നേഹവീടിനോട് ചേർന്നാണ് പദ്ധതിയുടെ ഭാഗമായ റീഹാബിലിറ്റേഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്.

കണ്ണൂർ കലക്ടറേറ്റ് ചേംബർ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു അധ്യക്ഷനായി. അക്കര ഫൗണ്ടേഷൻ സി ഇ ഒ എൻ മുഹമ്മദ് യാസീർ പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസിർ, അക്കര ഫൗണ്ടേഷൻ പ്രൊജക്ട് മാനേജർ മിസാബ് ഷെരീഫ്, വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ, സേവന പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം