പി.കെ ശ്യാമളയ്ക്കെതിരെയുള്ള സൈബർ പ്രചാരണങ്ങളെ അവഗണിക്കാൻ സി.പി.എം, സ്ഥാനാർത്ഥി പ്രഖ്യാപനം എട്ടിന്
കണ്ണൂർ: വരുന്നനിയമസഭ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമള തന്നെയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചതോടെ സി.പി.എം അണിയറ പ്രവർത്തനങ്ങൾ തുടങ്ങി. അടുത്ത ദിവസം ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചാൽ പ്രചരണ ബോർഡുകളും ചുമർ എഴുത്തും തയ്യാറാക്കും. മാർച്ച്
എട്ടിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എ.കെ.ജി സെൻ്ററിൽ വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. പി.കെ ശ്യാമളക്കെതിരെ സൈബറിടങ്ങളിൽ നടക്കുന്ന പ്രചാ രണം അവഗണിക്കാനാണ് പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.
സി.പി.എം കമ്മിറ്റിയോഗം ചേർന്ന് സ്ഥാനാർത്ഥി ലിസ്റ്റിന് അന്തിമ രൂപംനൽകിയാൽ ഉടൻ പ്രചരണപ്രവർത്തനങ്ങൾ തുടങ്ങാനാണ് തീരുമാനം.
ഇതിനു ശേഷം സംസ്ഥാനത്തെ സി.പി.എമ്മിൻ്റെ മുഴുവൻ മണ്ഡലം കമ്മിറ്റി യോഗങ്ങളുംചേരും. സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദന്റെ ഭാര്യ കൂടിയായ ശ്യാമളക്കെ തിരെ സൈബറിടങ്ങളിൽ നടക്കുന്ന പ്രചാ രണം തിരഞ്ഞെടുപ്പ് വേളയിൽ ഏശില്ലെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. തെര ഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണെന്നും അതിനാൽ സ്ഥാനാർത്ഥി ആരാണെന്ന തിന് പ്രസക്തിയില്ലെന്നുമാണ് സി.പി.എം വിലയിരുത്തുന്നത്. എം.വി. ഗോവിന്ദൻ്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ്തന്നെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയിലൂടെ പ്രവർത്തിച്ച് നേതൃതലത്തി ലെത്തിയ നേതാവാണ് ശ്യാമളയെന്നാണ് സി.പി.എം നേതൃത്വം വിശദീകരിക്കുന്നത്. കഴിഞ്ഞ നിയ മസഭ തിരഞ്ഞെടുപ്പിൽ പോളിറ്റ്ബ്യൂറോ ഇ അംഗം എ.വിജയരാഘവൻ്റെ ഭാര്യ ആർ.ബി ന്ദുവിനെ സ്ഥാനാർത്ഥിയാക്കിയപ്പോഴും രൂക്ഷവിമർശനം ഉയർന്നിരുന്നു. പാർട്ടിയുടെ ഒരു ഘടകത്തിലും അംഗമല്ലാതിരുന്ന ബിന്ദുവിനെ സ്ഥാനാർത്ഥിയാക്കി വിജയിപ്പിക്കുക മാത്രമല്ല മന്ത്രിയാക്കുകയും ചെയ്തിരുന്നു. ബിന്ദുവിനെതിരെ ഉയർന്ന വിമർശനങ്ങ ളെല്ലാം തിരഞ്ഞെടുപ്പോടെ ഇല്ലാതാവുകയാ യിരുന്നു. പി.കെശ്യാമളക്കെതിരെ സൈബറിടങ്ങളിൽ ആക്രമണം നടത്തുന്നവരിൽ ചെറിയൊരു വിഭാഗമാണ് സി.പി.എം പ്രവർത്തകരും അനുഭാവികളുമെന്നാണ് പാർട്ടിയുടെ വില യിരുത്തൽ. ബഹുഭൂരിപക്ഷവും യു.ഡി.എഫ് അനുകൂലികളാണെന്നും തളിപ്പറമ്പിലെപാർട്ടി നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.
സി.പി.എം മാത്രം ജയിക്കുന്ന നഗരസഭയായ ആന്തൂര്‍, പാര്‍ട്ടി ഭരണമുള്ള കുറുമാത്തൂര്‍, കുറ്റിയാട്ടൂര്‍, മലപ്പട്ടം, മയ്യില്‍, പരിയാരം പഞ്ചായത്തുകളും
യു,ഡി.എഫ് ഭരിക്കുന്ന തളിപ്പറമ്പ് നഗരസഭയും കൊളച്ചേരി, ചപ്പാരപ്പടവ് പഞ്ചായത്തുകളും ചേര്‍ന്നതാണ് തളിപ്പറമ്പ് അസംബ്ലി മണ്ഡലം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച ലീഡുണ്ടാക്കിയതാണ് പാർട്ടി നേതൃത്വത്തിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്.

Comments
Post a Comment