മത്സ്യവിൽപനക്കാരൻനിർത്തിയിട്ട സ്‌കൂട്ടർ കത്തിനശിച്ചു
പിലാത്തറ:പിലാത്തറ മീൻ മാർക്കറ്റിന് സമീപം നിർത്തിയിട്ട സ്കൂട്ടർ പൂർണ്ണമായുംകത്തി നശിച്ചുഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. എച്ചിലാംവയൽ സ്വദേശി പൂമാടത്ത് അൻവർ സാദാത്ത് മത്സ്യ വില്പന നടത്തുന്ന KL 60 C 5728 സ്‌കൂട്ടറാണ് കത്തി നശിച്ചത്.ഡിക്കിയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും കത്തി നശിച്ചിട്ടുണ്ട്മാർക്കറ്റിൽ മത്സ്യം എടുക്കാൻ വന്നതായിരുന്നു അൻവർ.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു

Comments
Post a Comment