താനിന്ന് ജീവനോടെ ഇരിക്കുന്നത് കാപ്പാടൻ്റെ കാവൽ കൊണ്ട് : അനുസ്മരണ ചടങ്ങിനിടെ വിതുമ്പി കെ. സുധാകരൻ എം.പി


'


കണ്ണൂർ: മരണമടഞ്ഞ കോൺഗ്രസ് നേതാവ് കാപ്പാടൻ രമേശൻ്റെ അനുസ്‌മരണ ചടങ്ങിൽ സംസാരിക്കുമ്പോൾ ഓർമ്മകളുടെ തിരയിളക്കത്താൽ വിതുമ്പി കെ. സുധാകരൻ എം.പിതന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിൽ തന്നെ സംരക്ഷിക്കുകയും താങ്ങായി നിൽക്കുകയും ചെയ്ത വ്യക്തിയായിരുന്നു കാപ്പാടൻ രമേശനെന്ന് അദ്ദേഹം അനുസ്‌മരിച്ചു. താൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് കാപ്പാടന്റെ കാവൽ കൊണ്ടാണെന്നും അത് പലർക്കും അത്ഭുതമായി തോന്നാമെങ്കിലും സത്യമാണെന്നും അദ്ദേഹം വിതുമ്പിക്കൊണ്ട് പറഞ്ഞു.സാധാരണയായി അനുസ്മരണ സമ്മേളനങ്ങളിൽ സർക്കാരിനും സി.പി.എമ്മിനുമെതിരെ ആവേശത്തോടെ പ്രസംഗിക്കാറുള്ള കെ. സുധാകരൻ, ഇത്തവണ തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകൻ്റെ ഓർമ്മകൾക്ക് മുന്നിൽ വാക്കുകൾ കിട്ടാതെ വികാരാധീനനാവുകയായിരുന്നു.

കണ്ണൂരിലെ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ കാപ്പാടൻ രമേശനെപ്പോലെയുള്ള നിരവധി പ്രവർത്തകരുടെ നിസ്‌തുലമായ സേവനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് പ്രതിസന്ധിയിലും തലകുനിക്കാതെ പാർട്ടിയെ മുന്നോട്ട് നയിക്കാൻ പ്രവർത്തകരെ  പ്രേരിപ്പിച്ച നേ താവായിരുന്നു രമേശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം