കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ് കണ്ണൂരിലെ കോൺഗ്രസ് എന്നും എന്റെ മേൽവിലാസമാണ്. വൈകാരിക കുറിപ്പുമായി കെ.സുധാകരൻ എം.പി


കണ്ണൂർ : കണ്ണൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കാൻ ഇറങ്ങിയ കെ സുധാകരനെ അനുനയിപ്പികാനുള്ള കെ.പി സി.സി നീക്കം ഊർജ്ജിതമാക്കി. മത്സര രംഗത്തു നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് കെ. സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തി. സ്ഥാനാർത്ഥി നിർണയം ഹൈക്കമാൻഡാണ് നടത്തേണ്ടതെന്ന് സണ്ണി ജോസഫ് സുധാകരനെ അറിയിച്ചതായാണ് വിവരം. ഇതിനിടെ വൈകാരിക കുറിപ്പുമായി തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ കെ.സുധാകരൻ രംഗത്തുവന്നത് രാഷ്ട്രീയ ചർച്ചയായി മാറിയിട്ടുണ്ട്.കല്ലിൽ നിന്നും കത്തിയിൽ നിന്നും ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതു പോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി കണ്ണൂരിലെ കോൺഗ്രസുകാരെ സംരക്ഷിച്ചുവെന്ന

വൈകാരിക ഫെയ്സ് ബുക്ക് പോസ്റ്റുമായാണ് കെ സുധാകരൻ രംഗത്തുവന്നത്.എന്റെ കൈ പിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല

കണ്ണൂരിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ സുധാകരനെന്നും മുന്നിൽ തന്നെ ഉണ്ടാകും

കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ് കണ്ണൂരിലെ കോൺഗ്രസ് എന്നും എന്റെ മേൽവിലാസമാണ്.

. കല്ലിൽ നിന്നും, കത്തിയിൽ നിന്നും അരിവാളിൽ നിന്നും/ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നിൽക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.

ഞാൻ ഉണരുമ്പോൾ എൻ്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്.

ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണെന്നും സുധാകരൻ രേഖപ്പെടുത്തി. ഡൽഹിയിലെ നടാലിലെ വീട്ടിലെത്തിയ കെ. സുധാകരനെ സന്ദർശിക്കുന്നതിനായി അദ്ദേഹത്തെ പിൻതുണയ്ക്കുന്ന നിരവധി പേർ എത്തുന്നുണ്ട്. കണ്ണൂർ മണ്ഡലത്തിൽ കെ. സുധാകരൻ തന്നെ മത്സരിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം