പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന് യു.ഡി എഫ് പിൻതുണ: സ്വതന്ത്രനായി മത്സരിക്കും
കണ്ണൂർ : പയ്യന്നൂരിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വി. കുഞ്ഞികൃഷ്ണനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ന്യൂഡൽഹിയിൽ അറിയിച്ചു. ആർ.എസ്.പിക്ക് അനുവദിച്ചു കൊടുത്ത സീറ്റിൽ അവരുടെ അനുമതിയോടെ കുഞ്ഞികൃഷ്ണന് നൽകാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയായി ഇന്ന് രാത്രി പ്രഖ്യാപിക്കുമെന്ന് വി.ഡി സതീശൻ അറിയിച്ചു. എം.പിമാർ മത്സരിക്കണോ വേണ്ടയോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കേണ്ട വിഷയമാണെന്നും വി.ഡി സതീശൻ പറഞ്ഞു.

Comments
Post a Comment