പ്രശസ്ത നടൻ ഇ.എ രാജേന്ദ്രൻ നിര്യാതനായി
കൊല്ലം :പ്രശസ്ത നടനും സംവിധായകനും നാടക കലാകാരനുമായ ഇ എ രാജേന്ദ്രൻ ( 71) നിര്യാതനായി. കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. നടനും എംഎൽഎയുമായ എം മുകേഷിൻ്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ സംസ്കാരം നടക്കും. പ്രശസ്ത നാടക കലാകാരനായ ഒ. മാധവൻ്റെ മകളുടെ ഭർത്താവ് കൂടിയായ രാജേന്ദ്രൻ കാളിദാസ കലാകേന്ദ്രം നാടക സമിതിയുടെ മുൻനിര കലാകാരിൽ ഒരാൾ കൂടിയാണ്. നിരവധി ചിത്രങ്ങളിൽ സഹനടനായും വില്ലനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

Comments
Post a Comment