സഹവാസക്യാമ്പ് നടത്തി




ചാല: ചാല വെള്ളൂരില്ലം എൽ പി സ്കൂളിൽ നിറച്ചാർത്ത് എന്ന പേരിൽ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. മഞ്ഞുരുക്കൽ, പാട്ടരങ്ങ്, വർണവീചി, ഗണിതം മധുരം, യോഗ പരിശീലനം, ശാസ്ത്ര കൗതുകം, ക്യാമ്പ് ഫയർ എന്നീ വിഭാഗങ്ങളിൽ രെജു മാങ്ങാട്ടിടം, പി വി പ്രസീത, ജനു ആയിച്ചാൻകണ്ടി,ഇ.എം. ശ്രീകേഷ്, കെ.വി.ജയരാജ്, എൻ സൗദാമിനി എന്നിവർ പരിശീലനം നൽകി. ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ഗീതാ മുരളീധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് നിഷാദ് നാരായണൻ അധ്യക്ഷനായി.പ്രധാന അധ്യാപിക സജിത നിട്ടൂർ, മുൻ ഹെഡ് മാസ്റ്റർ സതീഷ് ശ്രീമന്ദിരം, മുൻ പിടിഎ പ്രസിഡണ്ട് മുരളീധരൻ എന്നിവർ സംസാരിച്ചു (ഫോട്ടോ: ചാല വെള്ളൂരില്ലം  എൽപി സ്കൂളിലെ നിറച്ചാർത്ത് സഹവാസ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ പരിശീലകരോടൊപ്പം )

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം