ഓട്ടോയിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കവെ സ്കൂൾ വാൻ ഇടിച്ചുതെറിപ്പിച്ചു, വേങ്ങരയിൽ ആറാം ക്ലാസുകാരന് ദാരുണാന്ത്യം
കോഴിക്കോട് :വേങ്ങരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂൾ വാൻ ഇടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വേങ്ങര വലിയോറ പാണ്ടികശാല സ്വദേശി മോയൻ ഇസ്മായിലിന്റെ മകൻ മുഹമ്മദ് റിസ്‌വാനാണ് (12) മരിച്ചത് . ഇന്നലെ വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ അപകടംവലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിലെ വിദ്യാർത്ഥിയായ റിസ്‌വാൻ, ഓട്ടോയിൽ നിന്നിറങ്ങി റോഡിന്റെ മറുഭാഗത്തേക്ക് നടക്കുകയായിരുന്നു. ഈ സമയം എതിർദിശയിൽ നിന്നെത്തിയ അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാൻ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് റിസ്‌വാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
സംഭവത്തിൽ വേങ്ങര പൊലിസ് കേസെടുത്തു.

Comments
Post a Comment