എളവനയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
കടമ്പൂർ: എളവനവയൽപ്രദേശത്ത് ജനവാസ സ്ഥലങ്ങളിൽ കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കടമ്പൂർ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കെ.സി.നിജിലിൻ്റെ നേതൃത്വത്തിലാണ് പന്നിയെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചത്. കതിരൂരിൽ നിന്നെത്തിയ ലൈസൻസുള്ള ഷൂട്ടർമാരാണ് പന്നിയെ വെടിവെച്ചത്. നേരത്തെ കടമ്പൂർ മേഖലയിൽ രണ്ടു പേർക്ക് കാട്ടുപന്നിയുടെ അക്രമത്തിൽ പരുക്കേറ്റിരുന്നു. ഇതോടെയാണ് കടമ്പൂർ ഗ്രാമ പഞ്ചായത്ത് അധികൃതർ കതിരൂരിലെ ഷൂട്ടർമാരുടെ സഹായം തേടിയത്.

Comments
Post a Comment