പേരാവൂരിൽ കെ.കെ ശൈലജ തളിപ്പറമ്പിൽ പി.കെ ശ്യാമള ,കണ്ണൂരിൽ സി.പി.എം പ്രാഥമിക സ്ഥാനാർത്ഥി പട്ടികയായി
കണ്ണൂര്‍: വരുന്നനിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മത്സരിക്കും. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെയാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മട്ടന്നൂർ എം.എൽ.എ യുമായ കെ.കെ ശൈലജ മത്സര രംഗത്തിറങ്ങുക. ചൊവ്വാഴ്ച്ച രാവിലെ മുതൽ ഉച്ചവരെ നടന്ന
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. നിലവിലെ സീറ്റായ മട്ടന്നൂര്‍ വീണ്ടും നല്‍കാനാവില്ലെന്ന് പാര്‍ട്ടി നേതൃത്വം കെ.കെ ശൈലജയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശൈലജ പേരാവൂരില്‍ മത്സരിക്കാന്‍ സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചത്.
പേരാവൂരില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് നിലവില്‍ ജനപ്രതിനിധി. വരുന്ന തെരഞ്ഞെടുപ്പിലും സണ്ണി ജോസഫ് തന്നെ മത്സരിക്കുമെന്നാണ് സൂചനകള്‍. 2006 ല്‍ ശൈലജ പേരാവൂരില്‍ നിന്നും വിജയിച്ചിട്ടുണ്ട്. ശൈലജ മാറുന്നതോടെ, സിപിഎമ്മിന്റെ സുരക്ഷിത മണ്ഡലമായ മട്ടന്നൂരില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് സ്ഥാനാര്‍ത്ഥിയാകും
തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള മത്സരിക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും, സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് ശ്യാമള.ഇവിടെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായ എൻ. സുകന്യയുടെ പേര് ഉയർന്നുവെങ്കിലും ഭൂരിഭാഗം അനുകൂലിച്ചത് പി.കെ. ശ്യാമളയെയാണ്. തളിപ്പറമ്പ് ഏരിയാ കമ്മിറ്റി നിർദ്ദേശിച്ചതും പി.കെ. ശ്യാമളയുടെ പേരാണ്.
ആന്തൂര്‍ നഗരസഭയുടെ മുന്‍ ചെയര്‍പേഴ്‌സണായിരുന്നു പി.കെ ശ്യാമള.സ്പീക്കര്‍ എ എൻ ഷംസീര്‍ രണ്ടു ടേമിൽ വിജയിച്ച തലശ്ശേരിയില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജന്‍ മത്സരിക്കും. പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ ജനവിധി തേടും. ധർമ്മടത്ത് പിണറായി വിജയനും കല്യാശ്ശേരിയിൽ സിറ്റിങ് എം.എൽ.എയായ വിജിനുംവീണ്ടും മത്സരിച്ചേക്കും. ഘടകകക്ഷികൾ മത്സരിക്കുന്ന ഇരിക്കൂറിൽ സി.പി.ഐ യും കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസ് എസും മത്സരിക്കും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക അടുത്ത ദിവസം ചേരുന്ന ജില്ലാ കമ്മിറ്റി യോഗം ചർച്ച ചെയ്യും. ഇതിനു ശേഷം ഏരിയ, ലോക്കൽ, ബ്രാഞ്ച് ജനറൽ ബോഡികളിലേക്ക് തീരുമാനം റിപ്പോർട്ട് ചെയ്യും. തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാകുന്നതിൽ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നുണ്ട്. പയ്യന്നൂരിൽ ടി. ഐ മധുസുദന നെതിരെയും രക്തസാക്ഷി ഫണ്ട് വിവാദം ഉയർന്ന തിനെ തുടർന്ന് എതിർപ്പ് ശക്തമാണ്. തലശേരി സൈദാർ പള്ളിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ വധകേസിൽ സി.ബി.ഐ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയ നേതാവാണ് കാരായി രാജൻ.

Comments
Post a Comment