ഒമാനിൽ പ്രളയത്തിൽപ്പെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി




ഒമാൻ:ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പാലക്കാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. തൃത്താല സ്വദേശി മുഹമ്മദ്കുട്ടിയുടെ ഭാര്യ റംലത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ മകൻ തച്ചറത്തൊടിയിൽ യൂസഫ് (38) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം ഒമാനിൽ തന്നെ ഖബറടക്കും. കഴിഞ്ഞ ദിവസം ഒമാനിലെ തെക്കൻ ബാത്തിന ഗവർണേറ്റിൽ ഉണ്ടായ പ്രളയത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഈദ് ആഘോഷത്തിനിടെയാണ് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ.ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെയാണ്. മസ്‌കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്അതേസമയം, ഒമാനില്‍ മഴക്കെടുതിയില്‍ മരണം ഒന്‍പത് ആയി. ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് മിന്നല്‍ പ്രളയം ഉണ്ടായത്. ഒമാനിലെ മവാല പ്രദേശത്തും പ്രളയം ദുരന്തം വിതച്ചു. ഇവിടെ ഒരു വീട്ടിനുള്ളില്‍ കുടുങ്ങിയ എട്ട് സ്ത്രീകളെയും 12 കുട്ടികളെയും രക്ഷപ്പെടുത്തി. 3 വാഹനങ്ങളും ഒഴുകി പോയി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം