തളിപ്പറമ്പിൽ വൻ എം.ഡി.എം. എ വേട്ട: ഡ്രൈവറായ യുവാവ് അറസ്റ്റിൽ







തളിപ്പറമ്പ്: തളിപ്പറമ്പില്‍ പൊലിസ് വന്‍ എം.ഡി.എം.എ വേട്ട നടത്തി. ബംഗ്ളൂരിൽ ഡ്രൈവറായയുവാവ് അറസ്റ്റില്‍.ബംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തു വരുന്ന തളിപ്പറമ്പ് കാര്യാമ്പലത്തെ പി.മുഹമ്മദ് അഫ്രാസിനെയാണ്(23) തളിപ്പറമ്പ് പോലീസും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും സംയുക്തമായി പിടികൂടിയത്.27.0712 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് അഫ്രാസെന്ന് പോലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം