കേളകം നരിക്കടവിൽ കാട്ടാന തകർത്ത ആന മതിൽ മണിക്കൂറുകൾക്കുള്ളിൽ പുനർനിർമ്മിച്ചു




കേളകം:കേളകം നരിക്കടവിൽ ആനമതിൽ തകർത്ത് ജനവാസ മേഖലയിൽ ഇറങ്ങി കാട്ടാനകൃഷി വ്യാപകമായി നശിപ്പിച്ചു.

നരിക്കടവ് ചീങ്കണ്ണിപ്പുഴക്കരിയിൽ വനാതിർത്ഥിയിൽ സ്ഥാപിച്ച ആനമതിലാണ് കാട്ടാന തകർത്തത് ആനമതിലിൻ്റ കരിങ്കല്ലുകൾ ഇളകിയ ഭാഗത്തു കൂടിയാണ് കാട്ടാന കൃഷിയിടത്തിലിറങ്ങിയത്. സംഭവ സ്ഥലം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിസ്സി ജോസഫ്, വൈ: പ്രസിഡൻ്റ് ബിജു ചാക്കോ, പഞ്ചായത്തംഗങ്ങളാമ അബ്ദുൾ സലാം , ജൂബി ജോസഫ് എന്നിവർ സന്ദർശിച്ചു. ആന മതിൽ തകർത്ത സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ടന്നും പ്രസിഡൻ്റ് അറിയിച്ചു. തകർന്ന അനമതിൽ മണിക്കൂറുകൾക്കകം തന്നെ പുനർനി നിർമ്മിച്ചു. ആന മതിലിന് മുകളിലൂടെ വനം വകുപ്പിൻ്റെ നേതൃത്വത്തിൽ തൂക്കു വേലിയുടെ നിർമ്മാണവും ആരംഭിച്ചു. രാത്രിയിൽ സ്ഥലത്ത് പെട്രോളിങ്ങുണ്ടാകുമെന്നും വനപാലകർ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം