തളിപ്പറമ്പിൽ സ്കൂട്ടറിൽ കടത്ത വെഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ




 തളിപ്പറമ്പ്:നിയമസഭാ തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘം നടത്തിയ രാത്രി കാല പട്രോളിൽസ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലു മായി യുവാവിനെ പിടികൂടി. കാഞ്ഞിരങ്ങാട് തീയ്യന്നൂർ സ്വദേശി എ. സി. നിഷാദ് മോനെ (48) യാണ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ജെ. ജോസഫും സംഘവും പിടികൂടിയത്. തളിപ്പറമ്പ് ടൗൺ, കാഞ്ഞിരങ്ങാട് ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തിയ 21 ഗ്രാം ഹാഷിഷ് ഓയിലും, 10 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്. ഇയാൾ മുൻ കഞ്ചാവ് കേസിലെ പ്രതിയാണ്. തളിപ്പറമ്പ് മേഖലയിലും പൂവം കാഞ്ഞിരങ്ങാട് മേഖലയിലും മയക്കുമരുന്നു എത്തിക്കുന്നതിൽ പ്രധാന കണ്ണിയാണ്. നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറായ പ്രതി കേരളത്തിനു പുറത്ത് വാഹനവുമായി പോയാൽ മംഗലാപുരത്ത്നിന്ന്തിരികെ വരുമ്പോഴാണ് കഞ്ചാവും ഹാഷിഷും കൊണ്ടുവരുന്നത് മയക്കുമരുന്നു കടത്താൻ ഉപയോഗിച്ച കെ എൽ. 59.എച്ച്.2143 നമ്പർ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ മലപ്പട്ടം അഷറഫ്, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഇബ്രാഹിം ഖലീൽ, നികേഷ് ,ഫെമിൻ സിവിൽ എക്സൈസ് ഓഫീസർ വിനീത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത എന്നിവരും ഉണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം