സണ്ണി ജോസഫിന്റ സഹോദരൻ ഇന്ന് ബി.ജെ.പിയിൽ ചേരും
കണ്ണൂർ: കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റ സഹോദരൻ ഷാജി വി. ജോസഫ് ഇന്ന് ബി.ജെ.പിയിൽ ചേരും.
രാവിലെ 10.45 ന് പുതിയതെരുവിൽ നടക്കുന്ന എൻ ഡി എ റോഡ് ഷോയിൽ പങ്കെടുത്ത് അഴീക്കോട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഉദ്ഘാടന ചടങ്ങിൽ സദാനന്ദ് ഷെട്ട് താനേവാദ് എംപി യിൽ നിന്നു ബിജെപി അംഗത്വം സ്വീകരിക്കും. ആഴ്ച്ചകൾക്ക് മുൻപ് ബി.ജെ.പി മമ്പറത്ത് നടത്തിയ ജനകീയ സംവാദത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത പരിപാടിയിലാണ് ഷാജി ജോസഫ് ഗ്യാസ് ഏജൻസി ലൈസൻസുമായി ബന്ധപ്പെട്ട നിവേദനവുമായി എത്തിയത്.

Comments
Post a Comment