സഹകരണ വകുപ്പ്അംഗ സമാശ്വാസ നിധി ധനസഹായ വിതരണം നടത്തി




കണ്ണൂർ :സംസ്ഥാന സഹകരണ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന അംഗ സമാശ്വാസ നിധിയുടെ അഞ്ചാംഘട്ട ധനസഹായം വിതരണം ചെയ്തു. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ വിതരണോദ്ഘാടനം നിർവഹിച്ചു. കേരളത്തിന്റെ വളർച്ചയിൽ സഹകരണ സംഘങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സ്പീക്കർ പറഞ്ഞു. ധനകാര്യ മേഖലയിലെ കോർപറേറ്റ് വൽക്കരണത്തിന് ശക്തമായ വെല്ലുവിളി ഉയർത്തുന്ന  സഹകരണ സ്ഥാപനങ്ങൾ നിലനിർത്താൻ ആക്ഷേപങ്ങൾക്കിടയില്ലാതെ പ്രവർത്തിക്കേണ്ടതുണ്ടെന്നും സ്പീക്കർ പറഞ്ഞു. കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി.

കണ്ണൂർ ജില്ലയിലെ 95 സഹകരണ സംഘങ്ങളിലൂടെ 405 ഗുണഭോക്താക്കൾക്കാണ് 98.35 ലക്ഷം രൂപയുടെ ധനസഹായം നൽകിയത്.

ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ കണ്ണൂർ ജോയിന്റ് രജിസ്ട്രാർ മധു കനോത്ത് പദ്ധതി വിശദീകരണം നടത്തി. സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ പി നിഷ, കണ്ണൂർ ജോയിന്റ് രജിസ്ട്രാർ ജനറൽ ഇൻ ചാർജ് എം.കെ സൈനുന്നീസ, ഡെപ്യൂട്ടി രജിസ്ട്രാർ സി.പി അഷറഫ്, സഹകരണ യൂണിയൻ ചെയർമാൻമാരായ ടി അനിൽ, സി.വി ശശീന്ദ്രൻ, കെ രാജീവൻ, എം.കെ പ്രദീപ്കുമാർ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ.പി അബ്ദുൾ നാസർ, രജിത്ത് നാറാത്ത്, കെ.സി അജിത്കുമാർ, വിവിധ സഹകരണ സ്ഥാപന മേധാവികൾ, സഹകാരികൾ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം