ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ


ടെഹ്റാൻ: ​അയത്തുള്ള ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടു. യുഎസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഇവർ. ഇറാൻ മാധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഔദ്യോഗിക വസതിയിൽ വെച്ചാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടിരുന്നു.ഇറാനിയൻ ടിവിയായ പ്രസ് ടിവിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു മൻസൂറ ഖൊജസ്തേ. ഇറാന്റെ മുൻനിര നേതാക്കളും അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലിന്റെ സഹകരണത്തോടെ അമേരിക്ക നടത്തിയ 'എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിലാണ് ഖമനെയിയും ഇറാൻ പ്രതിരോധ മന്ത്രിയും ഉന്നത സൈനിക ഉ​ദ്യോ​ഗസ്ഥരും ഉൾപ്പെടെ കൊല്ലപ്പെട്ടത്. ഖമനെയിയുടെ മരണത്തെ തുടര്‍ന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം