മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐപത്രിക പിൻവലിച്ചു, തീരുമാനം യു.ഡി.എഫ് സമ്മർദ്ദത്തെ തുടർന്ന്




കാസര്‍കോട്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി ലത്തീഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പാർട്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

മഞ്ചേശ്വരം ഉപ്പളയില്‍ ചേര്‍ന്ന യോഗത്തിലാണ് നിർണായക തീരുമാനം. സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്‌റഫ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിട്ടുണ്ട്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതിയിലാണ് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിനെ പരാജയപ്പെടുത്താന്‍ കാരണമാകുമെന്നും ബിജെപിയെ വിജയിപ്പിക്കാന്‍ സഹായിക്കുമെന്നും യുഡിഎഫ് വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതോടെയാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന കാര്യം ആലോചിച്ചു തുടങ്ങിയത്. ഇന്നലെ സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്ന കാര്യം പരിശോധിക്കാവുന്നതാണെന്ന് പ്രതികരിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഇന്ന്് ചേര്‍ന്ന യോഗത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ധാരണയായത്.

നേരത്തെ തങ്ങൾ ശക്തി തെളിയിക്കാനാണ് മഞ്ചേശ്വരത്ത് മത്സരിക്കുന്നതെന്നാണ് ദേശീയ അദ്ധ്യക്ഷൻ എം.കെ ഫൈസി കണ്ണുരിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം